വള്ളിക്കുന്നില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു

പരപ്പനങ്ങാടി:ട്രെയിനില്‍നിന്ന്ഇറങ്ങുന്നതിനിടയില്‍ റെയില്‍വെ ട്രാക്കില്‍ വീണു എഴുപതുകാരന്‍ മരിച്ചു.അരിയല്ലൂരിലെ ഐക്കര ബാവയാണ് വള്ളിക്കുന്ന് റെയില്‍വെ പ്ലാറ്റ്ഫോംമിനടുത്തു ഇന്നലെരാത്രി വീണത്‌.ആശുപതിയില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോസ്റ്മോര്ട്ടത്തിനു ശേഷം ഇന്ന് (വ്യാഴം)അരിയല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ:റുഖിയ.മക്കള്‍:താജുറഹീം,റിയാസ്.മരുമകള്‍:നസീമ.