വള്ളിക്കുന്നില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍തട്ടി മരിച്ചു

Untitled-1 copyവള്ളിക്കുന്ന്‌: കടലുണ്ടി നഗരം ഫിറോസ്‌ നഗറിന്‌ സമീപത്തെ ഉള്ളിശ്ശേരി ബാലകൃഷ്‌ണന്റെ മകന്‍ ബാബു രാജനെ (52) തീവണ്ടി തട്ടി മരിച്ച നിലിയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച പുലര്‍ച്ചെ ആറുമണിയോടെയാണ്‌ കടലുണ്ടി റെയില്‍വെ പാലത്തിനു സമീപത്തുവെച്ച്‌ അപകടം സംഭവിച്ചത്‌. അവിവാഹിതനാണ്‌. മാതാവ്‌: കാളി. സഹോദരങ്ങള്‍:ചന്ദ്രന്‍, പുഷ്‌പാകരന്‍, ഉണ്ണികൃഷ്‌ണന്‍, ബേബി,ഗിരിജ,കോമള.