വള്ളിക്കുന്നില്‍ ചുഴലിക്കാറ്റ്: മരം വീണ് തകര്‍ന്ന വൈദ്യുതി കാലുകള്‍ സ്‌കൂള്‍ ബസിനു മുകളിലേക്ക് പതിച്ചു

വള്ളിക്കുന്ന്: വള്ളിക്കുന്ന്, കരുമരക്കാട് ഭാഗങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റ്. ബുധനാഴ്ച രാവിലെ ഏഴുമണിയെടെയാണ് കാറ്റ് വീശിയടിച്ചത്. സ്‌കൂള്‍ പോ സ്‌കൂള്‍ ബസിനു മുകളിലേക്ക് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച വൈദ്യുതി കാലുകളും ലൈനുകളും തകര്‍ന്നു വീണു. വന്‍ അപകടമാണ് ഒഴിവായത്.

കാറ്റിൽ സ്വകാര്യ വ്യക്തിയുടെ  പറമ്പിലെ മരമാണ് വൈദ്യുതി ലൈനിലേക്ക് വീണത്. മരം വീണത് കാരണം നിരവധി വൈദ്യുതി കാലുകളും തകർന്നു. റോഡരികിൽ സ്ഥിതി ചെയ്യുകയായിരുന്ന വൈദ്യുതി ട്രാൻസ്‌ഫോർമർ  ഉൾപ്പെടെ രണ്ടുകാലുകളും മറഞ്ഞു വീണു. ഈ സമയം ഇതു വഴി  പോയ ഹോറിസോണ് സ്കൂൾ ബസിനു മുകളിലേക്കാണ്  വൈദ്യുതി കാലും ലൈനുകളും തകർന്നു വീണത്. ബസ്സിൽ കുട്ടികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവസമയം തന്നെ വൈദ്യുതി ബന്ധം നിലച്ചതും തുണയായി. വയൽ പ്രേദേശമായ ഇവിടെ വെള്ളകെട്ടിലാണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണത്. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സ്കൂൾ ബസിനു മുകളിൽ വൈദ്യുതികാലും ലൈനുകളും കിടക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ബസിനുള്ളിൽ കുട്ടികൾ ഇല്ലെന്നു അറിഞ്ഞതോടെയാണ് നാട്ടുക്കാർക് ആശ്വാസമായത്.

സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.ഇതിനു സമീപത്തുൾപെടെ മരങ്ങൾ പൊട്ടിവീണ് 15 ഓളം വൈദ്യുതി കാലുകളും തകർന്നിട്ടുണ്ട്.രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തിയിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ.

 

വള്ളിക്കുന്ന് കരുമരക്കാട്  സ്കൂൾ ബസിനു മുകളിൽ വൈദ്യുതികളും ലൈനുകളും വീണപ്പോൾ