ഓണത്തിന് പൂക്കളമൊരുക്കാന്‍ പൂ കൃഷിയുമായി വിദ്യാര്‍ത്ഥികള്‍

വള്ളിക്കുന്ന്:ഓണത്തിനു പൂക്കളം ഒരുക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ല. ഓണപൂക്കളം വർണ്ണാഭമാക്കാൻ ചെട്ടിപ്പൂ കൃഷിയുമായി വിദ്യാർത്ഥികൾ.ചേലേമ്പ്ര എൻ.എൻ.എം.എച്.എസ്.സ്കൂളിലെ വിദ്യാർത്ഥികളാണ് പൂ കൃഷി ആരംഭിച്ചത്.ഒരു ഏക്കറോളം വരുന്ന പറമ്പിൽ ആണ് തൈ നട്ടത്.15 ദിവസങ്ങൾക്കു മുൻപ് വിത്തു പാകി തൈ തയ്യാറാക്കി വെച്ചിരുന്നു.കഴിഞ്ഞ വർഷവും ഇത്തരത്തിൽ പൂ കൃഷി നടത്തിയിരുന്നു.അധ്യാപകരായ ബാലകൃഷ്ണൻ,ലേഖ,ശ്വേത എന്നിവർ നേതൃത്വം നൽകി.