വള്ളിക്കുന്നില്‍ ബിസ്‌ക്കറ്റ് കഴിച്ച് മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധ

 പരപ്പനങ്ങാടി :വീടിനടുത്തുള്ള  കടയിൽ നിന്നു വാങ്ങിയ ബിസ്ക്കറ്റ് കഴിച്ചു വയറു വേദനയും വയറിളക്കവും അനുഭവപ്പെട്ട മൂന്ന് പേർ  ആശുപത്രിയിൽ ചികിത്സ തേടി

. കൊടക്കാട്ടെ കൊലാക്കൽ അബ്ദുസ്സമദ്(32),ഭാര്യ മുഹ്സിന (26),മകൾ സൻഹ ഫാത്തിമ((6) എന്നിവരെയാണ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. ബിസ്കറ്റ് പാക്കറ്റ് പൊട്ടിച്ചയുടനെ കഴിച്ചെങ്കിലും അവസാന ബിസ്‌ക്കറ്റിലാണ് പുഴു ഉള്ളത് ശ്രദ്ധയിൽപ്പെട്ടത്.

പുഴുവരിച്ച ബിസ്ക്കറ്റ്

ആറു മാസം കാലാവധിയുള്ള ബിസ്ക്കറ്റ് പാക്കറ്റിൽ കഴിഞ്ഞ മാസം 21 ആണ് പാക്കിങ് തിയ്യതി രേഖപ്പെടുത്തിയിട്ടുള്ളത്.20 20ബിസ്ക്കറ്റ് ബ്രാന്റ്കമ്പിനിക്കെതിരെ നിയമ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.