വളളിക്കന്നില്‍ പെട്രോള്‍ ബങ്കില്‍ നിന്ന്‌ 56,000 രൂപ മോഷ്ടിച്ച

Petrolവള്ളിക്കുന്ന്‌: കൂട്ടുമൂച്ചിയിലെ ഭാരത്‌ പെട്രോളിയം കമ്പനിയുടെ തങ്കം പെട്രോള്‍ പമ്പില്‍ കവര്‍ച്ച.
ഷട്ടറിന്റെ മുകളിലുള്ള ഇരുമ്പ്‌ ദണ്ഡ്‌ മുറിച്ച്‌ അകത്ത്‌ കടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന അമ്പത്തിആറായിരം രൂപ കവരുകയായിരുന്നു.ബുധനാഴ്‌ച രാത്രി ഒമ്പത്‌ മണിയോടെ പമ്പ്‌ പൂട്ടിപ്പോയ ഉടമയും തൊഴിലാളികളും അടുത്ത ദിവസം പമ്പ്‌ തുറക്കാനെത്തിയപ്പോഴാണ്‌ മോഷണവിവരം അറിഞ്ഞത്‌.
രാത്രിയില്‍ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. രാത്രി ഒരുമണിക്കും ഒന്നരമണിക്കുമിടയിലാണ്‌ മോഷണം നടന്നെതെന്ന്‌ കരുതുന്നു.
മലപ്പുറത്ത്‌ നിന്ന്‌ വിരലടയാള വിദഗ്‌ദ്ധര്‍ സ്ഥലത്തെത്തി പരിശോധനനടത്തി. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി ഹരിലാലിന്റെ ഉടമസ്ഥതയിലാണ്‌ ഈ പെട്രോള്‍ പമ്പ്‌.