വള്ളിക്കുന്നില്‍ പോലീസിനെ ആക്രമിച്ച സംഭവം; 2 പേര്‍കൂടി അറസ്റ്റില്‍

Untitled-1 copyപരപ്പനങ്ങാടി: കഴിഞ്ഞദിവസം അരിയല്ലൂരില്‍ വെച്ച്‌ പരപ്പനങ്ങാടി എസ്‌ഐയ്‌ക്കും പോലീസുകാര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ രണ്ട്‌ പേര്‍കൂടി അറസ്‌റ്റിലായി. കടലുണ്ടി സ്വദേശി ഷൗക്കത്തലി(26), വള്ളിക്കുന്ന്‌ സ്വദേശി അബൂബക്കര്‍(52) എന്നിവരാണ്‌ പിടിയിലായത്‌. കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായി. അറസ്‌റ്റിലായ ഷൗക്കത്ത്‌ നേരത്തെ ഇലക്ഷന്‍ സമയത്ത്‌ പോലീസിനെ ആക്രമിച്ച കേസിലെയും പ്രതിയാണ്‌.

തിങ്കളാഴ്‌ച രാത്രി സംഭവം നടന്നത്‌. അരിയല്ലൂരില്‍ ചീട്ടുകളി സംഘത്തെ കുറിച്ച്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയക്കെത്തിയപ്പോഴാണ്‌ ഒരു സംഘം ആളുകള്‍ പോലീസിനുനേരെ ആക്രമണം നടത്തിയത്‌.

പരപ്പനങ്ങാടി എസ്‌ഐക്ക്‌ നേരെ ആക്രമണം