വള്ളിക്കുന്നില്‍ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ മുറിച്ചു നശിപ്പിച്ചതായി പരാതി

വള്ളിക്കുന്ന്:കേബിൾ ടി.വി.നെറ്റ് വർക്കിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വ്യാപകമായി മുറിച്ചു നശിപ്പിച്ചതായി പരാതി.
വള്ളിക്കുന്ന് അരിയല്ലൂർ ജംഗ്ഷനിലെ ടെലിഗ്ലോബൽ കേബിൾ ടി.വി.നെറ്റ് വർക്കിലെ റെയിൽടെലിന്റെ ഇന്റർനെറ്റ് സർവീസ് ഉൾപ്പെടെ നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ആണ് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനു സമീപം മുറിച്ചു നശിപ്പിച്ചത്.ഇതു സംബന്ധിച്ചു പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.15,000 രൂപയുടെനഷ്ടം കണക്കാക്കുന്നതായി പരാതിയിൽ പറയുന്നു