Section

malabari-logo-mobile

വനം വെച്ച്‌പിടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളും

HIGHLIGHTS : വള്ളിക്കുന്ന്‌: മേക്കോട്ട ഭഗവതി ക്ഷേത്രം വക കുന്നിന്‍ ചരിവില്‍ വൃക്ഷതൈകള്‍ നട്ടു. സോഷ്യല്‍ ഫോറസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റ്‌ (വനംവകുപ്പ്‌) നെറും കൈത...

niram kaitha kotta temple 1വള്ളിക്കുന്ന്‌: മേക്കോട്ട ഭഗവതി ക്ഷേത്രം വക കുന്നിന്‍ ചരിവില്‍ വൃക്ഷതൈകള്‍ നട്ടു. സോഷ്യല്‍ ഫോറസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റ്‌ (വനംവകുപ്പ്‌) നെറും കൈതക്കോട്ട ദേവസ്വം എന്നിവയുടെ സഹകരണത്തോടെയാണ്‌ ക്ഷേത്രം വക അമ്പത്‌ സെന്റ്‌ സ്ഥലത്ത്‌ ഇരുനൂറോളം കാട്ടുവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്‌. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വള്ളിക്കുന്ന്‌ യൂണിറ്റ്‌ സംഘടിപ്പിച്ച വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായണ്‌ തൈ നട്ടത്‌.niram kaitha kotta temple 2

വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ പട്ടേല്‍ ബാബുരാജ്‌, ദേവസ്വം മാനേജര്‍ പി എം മനോജ്‌ എന്നിവര്‍ വൃക്ഷതൈകള്‍ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ജിവിഎച്ച്‌എസ്‌എസ്‌ ചേളാരി, സിബിഎച്ച്‌എസ്‌എസ്‌ വള്ളിക്കുന്ന്‌ എന്നീ വിദ്യാലയങ്ങളിലെ എന്‍എസ്‌എസ്‌, തണല്‍കൂട്ടം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും പരിഷത്ത്‌ വള്ളിക്കുന്ന്‌ യൂണിറ്റ്‌ സെക്രട്ടറി പ്രജോഷ്‌ കുമാര്‍, എ കെ ശശി, റ്റി.അജിത്‌ കുമാര്‍, സിബിഎച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പാള്‍ കൃഷ്‌ണാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!