ദേശീയപാതയില്‍ വീണ്ടും വാഹനാപകടം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്‌

Story dated:Sunday April 30th, 2017,11 51:am
sameeksha

വള്ളിക്കുന്ന്:ദേശീയപാത പോലീസ് സ്റ്റേഷൻ വളവിൽ ലോറിയും കാറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരുക്ക്.കാർ യാത്രകാരായ സൗമ്യ (29 )സന്ധ്യ ജയിംസ്( 26) എന്നിവർക്കാണ് പരുക്കേറ്റത്.ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആണ് അപകടം.തൃശൂർ സ്വദ്ദേശിസികളായ ഇവർ കാറിൽ കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്നു. ചേളാരി ഐ.ഒ.സി.യിലേക്ക് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ച സൗമ്യയുടെ ഭർത്താവ് നിബു പരുക്കേൽക്കാതെ രക്ഷപെട്ടു.

പോലീസ് സ്റ്റേഷന് സമീപത്തെ കൊടുംവളവിൽ നിരവധി അപകടങ്ങൾ ആണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. അടുത്തിടെ ഇവിടെ വീതി കൂടി നവീകരിചിരുന്നു. ഇതിനു ശേഷം അമിത വേഗതയിൽ ആണ് വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോവുന്നത്. വ്യത്യസ്ത അപകടങ്ങളിൽ നിരവധി പേർ ഇവിടെ മരണമടയുകയും ചെയ്തിരുന്നു.

അപകട വളവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നടപടി എടുക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന തേഞ്ഞിപ്പലം എസ്.ഐ.പി.എം രവീന്ദ്രൻ ദേശീയപാത എൻജിനീയർക്ക് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.എത്രയും പെട്ടെന്ന് ആവശ്യയമായ നടപടികൾ എടുക്കും എന്നു പൊലീസിന് ഉറപ്പും നൽകിയിരുന്നു. എന്നാൽ വർഷം ഒന്നു കഴിഞ്ഞിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കൊടും വളവയതിനാൽ തന്നെ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഉണ്ടാവുന്നത്.