രമേശന് വൃക്ക നല്കാന് ഭാര്യ തയ്യാര്;  ഇനി വേണ്ടത് കാരുണ്യത്തിന്റെ സഹായ ഹസ്തം.

Untitled-1 copyപരപ്പനങ്ങാടി: ഇരു വൃക്കകളും തകരാറിലായ കുടുംബ നാഥൻ വൃക്ക മാറ്റിവയ്ക്കാന് സാമ്പത്തിക സഹായം തേടുന്നു. വള്ളിക്കുന്ന് പഞ്ചായത്തിൽ അരിയല്ലൂർ വില്ലേജിൽ പതിനെട്ടാം വാർഡിൽ താമസിക്കുന്ന പാറോൽ പുതുശ്ശേരി രമേശൻ(46)ആണ്  ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കരുണ തേടുന്നത് . ഭാര്യയുടെ വൃക്ക രമേശന് യോജിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്, ചികിത്സാച്ചെലവുമൂലം കടക്കെണിയിലായ കുടുംബത്തിന് ശസ്ത്രക്രിയയ്ക്ക് പണമില്ലാത്ത അവസ്ഥയാണ് . ആറ് വർഷം മുന്പ് ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് അസ്പത്രിയില് പ്രവേശിപ്പിച്ചപ്പോഴാണ് രമേശന്റെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത് . തുടർന്ന്  നാട്ടുകാരുടെയും മറ്റും സഹായത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാല് മാത്രമേ ജീവന് രക്ഷിക്കാനാവൂ എന്നാണ് ഡോക്ടര്മാര് പറയുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരാൺകുട്ടിയും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും ഭാര്യയും ഉൾപ്പെടുന്നതാണ് രമേശന്റെ കുടുംബം .ശാസ്ത്രക്രിയക്ക് എട്ടു ലക്ഷത്തോളം രൂപ ചിലവ് വരും .വാർഡ് മെമ്പറുടെ നേതൃത്വത്തില്  നാട്ടുകാർ രമേശന്റെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന് സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഒ.ലക്ഷ്മി ചെയര്‍പേഴ്സണും പി.വിജയന്‍ കണ്‍വീനറും കെ.സി.ഹണിലാല്‍ ഖജാന്‍ജിയുമാണ്. വള്ളിക്കുന്ന് കോർപറേഷൻ  ബാങ്കില് 150400101006328  എന്ന നമ്പരില് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ് സി  സി ഒ ആർ പി 0001504. ബന്ധപ്പെടാനുള്ള നമ്പർ :9497786854 .