വള്ളിക്കുന്നില്‍ ജപ്‌തിനോട്ടീസ്‌ പതിക്കാനെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞ വീട്ടുകാരന്‍ അറസിറ്റില്‍

പരപ്പനങ്ങാടി: വള്ളിക്കുന്നില്‍ ജപ്‌തിനോട്ടീസ്‌ പതിക്കാനെത്തിയ ഉദ്യോസ്ഥനെ തടഞ്ഞ വീട്ടുഉടമസ്ഥനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അരിയല്ലൂര്‍ വില്ലേജ്‌ ഒഫീസിലെ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌ പ്രജോഷിനെയാണ്‌ ജോലിക്കിടെ സഞ്ചരിച്ചിരുന്ന ബൈക്ക്‌ തടഞ്ഞുവെച്ച്‌ ഉപദ്രവിച്ചത്‌. സംഭവത്തില്‍ കൊടക്കാട്‌ സ്വദേശി കുഴിക്കാട്ടില്‍ മണി(42) നെ പരപ്പനങ്ങാടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

വ്യാഴാഴ്‌ചയാണ്‌ സംഭവം നടന്നത്‌. .