വള്ളിക്കുന്നില്‍ യുവതി മകളെ കൊന്ന്‌ ജീനൊടുക്കി

Untitled-2 copyവള്ളിക്കുന്ന്‌: മൂന്നര വയസുള്ള മകളെ കുരുക്കിട്ട്‌ കൊന്ന ശേഷം യുവതി ജീവനൊടുക്കി. വള്ളിക്കുന്ന്‌ റെയില്‍വെ സ്‌റ്റേഷനു സമീപം നരിക്കുറ്റിയില്‍ പരേതനായ രജനീഷിന്റെ ഭാര്യ അശ്വതി(22) യാണ്‌ മകള്‍ ദേവനന്ദയെ കിടപ്പുമുറിയിലെ തൊട്ടില്‍ കയറില്‍ തൂക്കികൊന്ന ശേഷം തൊട്ടടുത്തുതന്നെയുള്ള ഫാനില്‍ തൂങ്ങി മരിച്ചത്‌.

കഴിഞ്ഞ ഫെബ്രുവരിയില്‍ 18 ന്‌ സേലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റിരുന്ന രജനീഷ്‌ പിന്നീട്‌ മരിച്ചിരുന്നു. അശ്വതിയുടേതായ്‌ മൂന്ന്‌ ആത്മഹത്യ കുറിപ്പുകള്‍ പോലീസിന്‌ ലഭിച്ചു. ഭര്‍തൃമാതാവ്‌ മൈഥിലി ബാങ്കിലും പിതാവ്‌ ജോലിക്കും പോയ സമയത്താണ്‌ സംഭവം നടന്നത്‌. മൈഥിലി ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ്‌ വാതില്‍ അകത്തുനിന്ന്‌ പൂട്ടിയത്‌ കണ്ടത്‌. ഇവരുടെ നിലവിളി കേട്ടെത്തിയവര്‍ വാതില്‍ തകര്‍ത്ത്‌ നോക്കിയപ്പോഴാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌.

തങ്ങളുടെ മരണത്തിന്‌ ആരും ഉത്തരവാദികളല്ലെന്നും ഭര്‍ത്താവിന്റെ അടുത്തേക്ക്‌ പോവുകയാണെന്നും കത്തിലുണ്ടെന്ന്‌ താനൂര്‍ സിഐ പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

കോഴിക്കോട്‌ തിരുവണ്ണൂര്‍ ഒ കെ റോഡിലെ മഞ്ചക്കല്‍ വിശ്വനാഥന്റെയും അജിതയുടെയും മകളാണ്‌ അശ്വതി. സഹോദരന്‍: വിപിന്‍.

അരിയല്ലൂര്‍ വ്യാസ വിദ്യാനികേതനില്‍ എല്‍കെജി വിദ്യാര്‍ത്ഥിയാണ്‌ ദേവനന്ദ.