വള്ളിക്കുന്നില്‍ ബൈകിടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു.

വള്ളിക്കുന്ന്: കടലുണ്ടി -പരപ്പനങ്ങാടി റൂട്ടില്‍ വീണ്ടും വാഹനാപകടം.ബൈക്കിടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു.അരിയല്ലൂര്‍ സ്വദ്ദേശിനി കൊണ്ടാരംപാട്ട് ചന്ദ്രമതി (67)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ വള്ളിക്കുന്ന് അരിയല്ലൂര്‍ ജംഗ്ഷനു സമീപത്തായിരുന്നു അപകടം. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചിരുന്നു.ഇതിനു വിളിപാടകളെയാണ് വീട്ടമ്മയും അപകടത്തില്‍ പെട്ടത്. മരിച്ച ചന്ദ്രമതിയുടെ സഹോദരങ്ങള്‍;വേലായുധന്‍,ലോഹിദാക്ഷന്‍,ഹരിച്ചന്ദ്രന്‍,സരോജിനി,തങ്കമണി,ലക്ഷ്മി,പരേതനായ കൃഷ്ണന്‍കുട്ടി
സംസ്‌കാരം.ബുധനാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍.