കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്‌ യാത്രികന്‍ മരിച്ചു

Untitled-1 copyവള്ളിക്കുന്ന്‌: കെ എസ്‌ ആര്‍ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ദേശീയപാത ചെട്ട്യാര്‍മാട്‌ ജംഗ്‌ഷനു സമീപം ചേലേമ്പ്ര സ്വദേശി മരിച്ചു. ചേലേമ്പ്ര ഇടിമുഴിക്കല്‍ അങ്ങാടിയില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന ചെറുശ്ശേരി കുഴിയില്‍ കൃഷ്‌ണന്‍(48) ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച്ച രാത്രി പത്തുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

തിരുവനന്തപുരത്തേക്ക്‌ പോവുകയായിരുന്ന ബസ്‌ എതിരെ വന്ന കൃഷ്‌ണന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിതവേഗതയില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ സമീപത്തെ തേഞ്ഞിപ്പലം സ്റ്റേഷനിലെ എസ്‌ഐ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സ്ഥലത്തെത്തുകയും കൃഷണനെ ഉടന്‍ തന്നെ കോഴിക്കോട്‌ മെഡിക്കല്‍കോളേജിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച്‌ അപകടം വരുത്തിയതിന്‌ കെഎസ്‌ആര്‍ടിസ്‌ ബസ്സ്‌ ഡ്രൈവറുടെ പേരില്‍ കേസെടുത്തതായി തേഞ്ഞിപ്പലം പോലീസ്‌ പറഞ്ഞു.

20 വര്‍ഷമായി ഇടിമുഴിക്കല്‍ അങ്ങാടിയില്‍ പോര്‍ട്ടറായി ജോലിചെയ്‌തുവരികയായിരുന്നു കൃഷ്‌ണന്‍. ഭാര്യ: വസന്ത.