വള്ളിക്കുന്നില്‍ വീട്ടമ്മ കിണറ്റില്‍ വീണ്‌ മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: കൊടക്കാട്‌ ഭജനമഠത്തിനു സമീപം എറോക്കാട്ടില്‍ ശിവശങ്കരന്‍ നായരുടെ ഭാര്യ കടുവാളിആയന്നൂര്‍ പത്മാവതി അമ്മ(64) കിണറ്റില്‍ വീണു മരിച്ചു. തിരൂരില്‍ നിന്ന്‌ ഫയര്‍ഫോഴ്‌സ്‌ എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരപ്പനങ്ങാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടുളപ്പില്‍ സംസ്‌ക്കരിച്ചു.മക്കള്‍: ശിവദാസന്‍,ഷൈജു, ലത. മരുമക്കള്‍: സജീവന്‍, അംബിക, ലിജിത.