അരിയല്ലൂരില്‍ വീട്കത്തിനശിച്ചു

unnamed-copyപരപ്പനങ്ങാടി:അരിയല്ലൂര്‍ എ.എം.എല്‍.പി. സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന മുണ്ടംകുഴി
മാധവിയുടെ ഒാല മേഞ്ഞ വീട് പൂര്‍ണ്ണമായി കത്തീ നശിച്ചു. തീ കത്തിയതിനുളള കാരണം വ്യക്തമല്ല. വൈദ്യുതീകരിക്കാത്ത വീട് വൈകുന്നേരം ആളില്ലാത്ത സമയത്താണ് അഗ്നിക്കിരയായത്.വസ്ത്രങ്ങളും ഭക്ഷ്ണവും രേഖകളുമെല്ലാം അഗ്നിക്കിരയായി. ഭര്‍ത്താവ് ക്രിസ്ററഫര്‍ സംഭവസമയത്ത് കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയതായിരുന്നു.സംഭവ സ്ഥലം അബ്ദുള്‍ഹമീദ് മാസ്ററര്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ന്നൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന, തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, പരപ്പനങ്ങാടി സബ് ഇന്‍സ്പെക്ടര്‍ ജിനേഷ്, വിവിധ രാഷ്ട്രീയ പ്പാര്‍ട്ടി പ്രതിനിധികളായ പി. പി. അബ്ദുള്‍റഹ്മാന്‍, പ്രേമന്‍ മാസ്ററര്‍, ഉണ്ണികൃഷ്ണന്‍ മാസ്ററര്‍, ശിവദാസന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഇ. ദാസന്‍,റഹ്മത്തുന്നിസ, ലക്ഷ്മി, ഷീബ എന്നിവര്‍ സന്ദര്‍ശിച്ചു. ലത്തീഫ് കല്ലുടുമ്പന്‍,അത്തോളി കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്താല്‍ക്കാലികമായി ഒരു‍ വീട് വെച്ചുകൊടുക്കാനുള്ള പരി ശ്രമത്തിലാണ്.