വള്ളിക്കുന്നില്‍ കോഴിക്കടകളിലും മത്സ്യമാര്‍ക്കറ്റിലും പരിശോധന;പിഴ ചുമത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് പരിധിയിലെ കോഴിക്കടകളിലും മത്സ്യമാര്‍ക്കറ്റുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. അനധികൃതമായി വില്‍പ്പനകണ്ടെത്തിയ ഇടങ്ങളിലില്‍ നിന്നും 5000 രൂപ പിഴ ഈടാക്കി.

ഒലിപ്രം കടവ്, അത്താണിക്കല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഒലിപ്രം കടവില്‍ കൃത്രിമം കാണിച്ച നാല് മത്സ്യ കച്ചവടക്കാരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കി.

പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കിഷോര്‍കുമാര്‍, ഹരികൃഷ്ണന്‍, റീന നായര്‍, ജയറാം എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles