വള്ളിക്കുന്നില്‍ അമ്മയും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍

1 copyവള്ളിക്കുന്ന് : വള്ളിക്കുന്നില്‍ ഒരു വീട്ടില്‍ അമ്മയും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി. അത്താണിക്കലിനടുത്ത് കച്ചേരിക്കുന്നിലെ അമ്പാളി പറമ്പില്‍ പരേതനായ ഉമേഷ് ബാബുവിന്റെ ഭാര്യ സുധാ ദേവി(58), മക്കളായ ഭവ്യ (24), നവ്യ (22) എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയിത്.

രണ്ട് പേര്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും, ഒരാളെ ജനവാതിലില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥരും, റവന്യൂ ഉദേ്യാഗസ്ഥരും എത്തിയിട്ടുണ്ട്. ഉടന്‍ തന്നെ വിരലടയാള വിദഗ്ദ്ധരും എത്തും. വീടിന്റെ പിന്‍വശത്ത് നിന്ന് ഡയറിയാണെന്ന് കരുതപ്പെടുന്ന ഒരു പുസ്തകം കത്തിച്ച നിലയില്‍ കാണുന്നുണ്ട്. ഇതിന്റെ ചാരത്തില്‍ മുക്കി പതിപ്പിച്ച നിലയില്‍ ചുമരില്‍ കൈപ്പത്തിയുടെ അടയാളവും കാണുന്നുണ്ട്. പൂജാമുറിയിലെ ഫോട്ടോകളും, വിഗ്രഹങ്ങളും അലങ്കോലപ്പെട്ട് കിടക്കുകയാണ്. ഇത് മരണത്തിന് ദുരൂഹത ഉയര്‍ത്തുന്നതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു.