വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ ആള്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു.

Picture 211വള്ളിക്കുന്ന്: സഹോദരപുത്രന്റെ വിവാഹനിശ്ചയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് കൃഷി ഭവന് സമീപം പരേതനായ ചാത്തുവിന്റെ മകന്‍ ബാലകൃഷ്ണന്‍(65) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് മടങ്ങവെ ചെറുവണ്ണൂരിന് സമീപം ബസ്സില്‍ വെച്ച് ദേഹാസ്വാത്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫറോക്ക് ചുങ്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വള്ളിക്കുന്ന് ശോഭന ക്ലബ്ബ് അംഗം,എസ് എന്‍ ഡിപി ഭാരവാഹി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്മാട്ട് പ്രഭാവതി. മക്കള്‍: പ്രേംജിത്ത്,രാഖേഷ്.

സഹോദരങ്ങള്‍: അയ്യപ്പന്‍,ശാരദ,പരേതരായ അപ്പുക്കുട്ടന്‍, യശോധ. സംസക്കാരം തിങ്കളാഴ്ച വൈകീട്ട് 5 ന് കൃഷിഭവന് സമീപം വീട്ടുവള്ളപ്പില്‍.