Section

malabari-logo-mobile

വള്ളിക്കുന്നിലെ മാലപിടിച്ചുപറി പരപ്പനങ്ങാടി സ്വദേശി പിടിയിലായി

HIGHLIGHTS : പരപ്പനങ്ങാടി കഴിഞ്ഞ ദിവസം വള്ളിക്കുന്ന്‌ കൊടക്കാട്ട്‌ വീട്ടുമുറ്റത്ത്‌ വെച്ച്‌ വീട്ടമ്മയുടെ നാലരപവന്റെ മാല തട്ടിപ്പറിച്ച യുവാവ്‌ പോലീസ്‌

Untitled-1 copyപരപ്പനങ്ങാടി കഴിഞ്ഞ ദിവസം വള്ളിക്കുന്ന്‌ കൊടക്കാട്ട്‌ വീട്ടുമുറ്റത്ത്‌ വെച്ച്‌ വീട്ടമ്മയുടെ നാലരപവന്റെ മാല തട്ടിപ്പറിച്ച യുവാവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍. പരപ്പനങ്ങാടി അയ്യപ്പന്‍കാവ്‌ ബസ്‌ സ്റ്റോപ്പ്‌ന്‌ പടിഞ്ഞാറ്‌ വശത്ത്‌ താമസിക്കുന്ന ഇരുപതുകാരനാണ്‌ പിടിയിലായത്‌. മുന്ന്‌ ദിവസങ്ങള്‍ക്കു മുമ്പാണ്‌ കൊടക്കാട്‌ തെക്കുഞ്ചേരി സൗദമിനിയുടെ മാല വഴിചോദിക്കാനെന്ന ഭാവനേയെത്തി തട്ടിപ്പറിഛ്‌ച്‌ ബൈക്കില്‍ രക്ഷപ്പെട്ടത്‌.

ഇയാള്‍ കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ ഒരു സ്വര്‍ണ്ണപ്പണിക്കാരന്റെ കയ്യില്‍ ഒരു മാല സ്വര്‍ണ്ണമാണോയെന്ന്‌ പരിശോധിക്കാന്‍ കൊണ്ടുവന്നിരുന്നു, സംശയം തോന്നിയ സ്വര്‍ണ്ണപണിക്കാരന്‍ ഈ സംഭവം തന്റെ സുഹൃത്തുകളോട്‌ പറഞ്ഞു. ഈ വിവരമറിഞ്ഞ മാല നഷപ്പെട്ടവരുടെ ബന്ധുക്കളും പോലീസും നടത്തിയ രഹസ്യമായ ഇടപെടലാണ്‌ പ്രതിയെ വലയിലാക്കയിത്‌.
ഇതിനിടെ ഇയാള്‍ ഈ സ്വര്‍ണ്ണം ചെമ്മാട്ടെ ഒരു പ്രശസ്‌തമായ ജ്വല്ലറിയില്‍ എണ്‍പതിനായിരം രൂപക്ക്‌ വിറ്റിരുന്നു.

sameeksha-malabarinews

ഇപ്പോള്‍ പരപ്പനങ്ങാടി പോലീസിന്റെ ്‌ കസ്‌റ്റഡിയിലുള്ള ഇയാള്‍ കുറ്റസമ്മതിച്ചിട്ടുണ്ട്‌. സ്വര്‍്‌ണ്ണം വിറ്റ കുറച്ച്‌ പണം ഉപയോഗിച്ച്‌ ഇയാള്‍ തന്റെ ബൈക്കിന്റെ അടവുകള്‍ അടച്ചതായി പോലീസിനോട്‌ പറഞ്ഞു. സമാനമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാറിയാന്‍ പോലീസ്‌ ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!