വള്ളിക്കുന്നില്‍ ചീട്ടുകളി സംഘത്തെ പിടികൂടി

വള്ളിക്കുന്ന് : വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. അഷറഫ് (42), ഷര്‍ഫുദ്ദീന്‍ (30), ചെറിയബാവ (60) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 3,000 രൂപയും കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് പരപ്പനങ്ങാടി എസ്‌ഐയും സംഘവും പ്രതികളെ പിടികൂടിയത്.