അരിയല്ലൂരില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍

Untitled-1 copyപരപ്പനങ്ങാടി: വന്‍ ചീട്ടുകളി സംഘത്തെ പരപ്പനങ്ങാടി പോലീസ്‌ പിടികൂടി. വള്ളിക്കുന്ന്‌ അരിയല്ലൂര്‍ കീഴേപ്പാട്ട്‌ ഭഗവതി ക്ഷേത്രത്തിന്‌ സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ്‌ അഞ്ചംഗ സംഘത്തെ പിടികൂടിയത്‌. ഇവിരില്‍ നിന്നും 1,30,900 രൂപ പോലീസ്‌ പിടിച്ചെടുന്നു. മുഹമ്മദ്‌ ഹുസൈന്‍(50), അബ്ദുള്‍ സലീം(30), ആലികോയ(53),മൊയ്‌തീന്‍ബാവ(65), നാസര്‍(32) എന്നിവരാണ്‌ പിടിയിലായത്‌. സംഘത്തിലെ പത്തോളം പേര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ്‌ പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ആളുകള്‍ ചീട്ടുകളിക്കാനായി വന്‍ തുകയുമായി ഇവിടെ എത്തുക പതിവായിരുന്നു. ഇതെ കുറിച്ച്‌ പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച അര്‍ധരാത്രി പരപ്പനങ്ങാടി എസ്‌ ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

പ്രതികളെ ജാമ്യത്തില്‍ വിട്ടു.