തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനു സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു;നാലുപേർക്ക് പരുക്ക്.

VALLIKKUNNU-THENJIPPALAM POLICE STATINU SAMEEPAM THAZHCHAYILEK MARINJA INNOVA CARINULLIL POLICE PARISODHIKKUNNU 2 copyവള്ളിക്കുന്ന്: ദേശീയപാതയിൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനു സമീപത്തെ വളവിൽ ഇന്നോവ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു നാലുപേർക്ക് പരുക്ക്. വ്യാഴാഴ്ച രണ്ടു മണിയോടെയാണ് അപകടം. കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് പുത്തനത്താണിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. തേഞ്ഞപ്പലം പൊലീസ് സ്റ്റേഷന് എത്തുന്നതിനു തൊട്ടു മുന്നിലെ വളവിലെ സുരക്ഷാ ഭിത്തി ഇടിച്ചു തകർത്താണ് കാർ താഴ്ചയിലേക്ക് പതിച്ചത് .

തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു കാർ ഇടിച്ചതിനെ തുടർന്നാണ് ഇന്നോവ കാർ അപകടത്തിൽ പെടാൻ കാരണമെന്നും പറയുന്നു. ഇ കാർ തേഞ്ഞിപ്പലം പൊലിസിന്റെ കസ്റ്റഡിയിലാണുള്ളത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.വത്സൻ പൊലീസക്കാരായ അനിൽ ,പ്രതാപൻ എന്നിവരും മറ്റും യാത്രക്കാരും ചേർന്നാണ് കാറിലുണ്ടായിന്നവരെ പുറത്തെത്തിച്ചതും പിന്നിട് മുകളിലക് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയതും.

കാർ ഓടിച്ച ഹമീദിനെ പൊലീസ് ജീപ്പിലാണ് ഫറോക്ക് ചുങ്കത്തെ ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റ പേരാമ്പ്ര സ്വദേശികളായ പുതുശ്ശേരി കുഞ്ഞഹമ്മദ് (54) ഭാര്യ റാബിയ, കുഞ്ഞബ്ദുള്ള എന്നിവരെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.