ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കണ്ടെയ്നർ ലോറി കാറിലിടിച്ചു; തകർന്ന കാറിൽ ഒരു മണിക്കൂർ ഡ്രൈവർ കുടുങ്ങി.

Story dated:Thursday April 27th, 2017,11 56:am
sameeksha sameeksha

വള്ളിക്കുന്ന്:നിയമം തെറ്റിച്ച് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കണ്ടെയ്നർ ലോറി എതിരെ വന്ന കാറിലും റോഡരികിലെ മരത്തിലും ഇടിച്ചു. ലോറി ഇടിച്ചു തകർന്ന കാറിൽ കുടുങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയെ പുറത്തെടുത്തത് ഒരു മണിക്കൂറിനു ശേഷം. ദേശീയ പാത ഇടിമുഴിക്കൽ അങ്ങാടിയിൽ ബുധനാഴ്ച രാവിലെ 6.10 യോടെയാണ് അപകടം.

പന്തീരാങ്കാവിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലെക് പോവുകയായിരുന്നു ദമ്പതികളാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് നിന്നു വരുന്ന കാറിനെ മറ്റൊരു ലോറി മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. തൃശൂർ ഭാഗത്തു നിന്നും ഇടിമുഴിക്കൽ ഇറക്കം ഇറങ്ങി വരുന്ന കണ്ടെയ്നർ ലോറി കാറിനെ മറിക്കടന്നെത്തിയെ ലോറിയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വലത്തുവശത്തേക്ക്
വെട്ടിച്ചതോടെ കാറിലും ദേശീയപാതയോരതുണ്ടായിരുന്ന മരത്തിഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകരുകയും മരം തൊട്ടടുത്ത കെട്ടിടത്തിലേക് മറിഞ്ഞു വീഴുകയും ചെയ്തു.

മരത്തിനടുത്ത നിർത്തിയിട്ട സ്കൂട്ടർ തകരുകയും യാത്രക്കാരന് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്ന ഉടനെ ഓടിയെത്തിയ നാട്ടുകാർ തകർന്ന കാറിൽ നിന്നു യാത്രകരിയെ പുറത്തെടുത്തെങ്കിലും കാർ ഓടിച്ച ഇവരുടെ ഭർത്താവിനെ പുറതേടുക്കാൻ കഴിഞ്ഞില്ല. ഇയാളുടെ കൈ വാഹനുള്ളിൽ ഞെരിഞ്ഞമർന്ന് കിടക്കുകയായിരുന്നു. വിവരമറിഞ്ഞു തേഞ്ഞിപ്പലം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. അൽപസമയത്തിനു ശേഷം തന്നെ മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. എന്നാൽ കാറിൽ നിന്നു ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ക്രയിൻ എത്തി ഏറെ പണിപ്പെട്ടാണ് ഒരു മണിക്കൂറിനു ശേഷം കാർ വലിച്ചു മാറ്റി ഡ്രൈവറെ പുറത്തെടുത്തത.കാറിൽ കുടുങ്ങി കിടന്നെങ്കിലും കാര്യമായ പരുക്കേൽക്കാത്തത് രക്ഷയായി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ രണ്ട് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു