വള്ളിക്കുന്നില്‍ സ്‌കൂള്‍ ബസ്സിന് പിറകില്‍ ബസ്സിടിച്ച് അപകടം : വിദ്യാര്‍ത്ഥിക്ക് പരിക്ക്‌

untitled-1-copyവള്ളിക്കുന്ന്: വിദ്യാർത്ഥികളെ കയറ്റാൻ നിർത്തിയിട്ട സ്കൂൾ ബസ്സിന് പിറകിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിക്ക് പരുക്ക്. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്.പുത്തരിക്കൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ്സ് നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നതിനിടെ പിന്നാലെ എത്തിയ ചാലിയത്തു നിന്നും തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് സ്കൂൾ ബസിന്റെ പിറകിലിടിക്കുകയായിരുന്നു.ഇ സമയം സ്കൂൾ ബസിൽ കയറി കൊണ്ടിരിക്കുന്ന വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്.അപകടത്തിൽ സ്വകാര്യ ബസ്സിന്റെ മുൻ ഭാഗവും സ്കൂൾ ബസ്സിന്റെ പിൻഭാഗവും തകർന്നു.