വള്ളിക്കുന്നില്‍ ബസ്‌ ടാങ്കറിലിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

vallikunnu bus accident copyവള്ളിക്കുന്ന്‌: ബസ്‌ ടാങ്കര്‍ ലോറിക്ക്‌ പിറകിലിടിച്ച്‌ ബസ്‌ യാത്രക്കാരായ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. തിരൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ഗോവിന്ദ ബസ്സാണ്‌ കൂട്ടുമൂച്ചിയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്‌. ഇന്ന്‌ രാവിലെ 6.30 ഓടെയാണ്‌ അപകടമുണ്ടായത്‌.

കൂട്ടുമൂച്ചി ഇറക്കമിറങ്ങി വരികയായിരുന്ന ബസ്‌ റോഡില്‍ നിര്‍ത്തിയിട്ടരുന്ന ടാങ്കര്‍ ലോറിയെ കണ്ട്‌ പെട്ടെന്ന്‌ തിരച്ചെങ്കിലും ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന്‌ ബസ്‌ യാത്രികരായ മൂന്ന്‌ പേര്‍ക്ക്‌. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണായി തകര്‍ന്നു

കഴിഞ്ഞദിവസമുണ്ടായ അപകടത്തെ തുടര്‍ന്നാണ്‌ ടാങ്കര്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്‌.