Section

malabari-logo-mobile

കാക്കഞ്ചേരിയില്‍ ടൂറിസ്‌റ്റ്‌ ബസ്‌ മറിഞ്ഞ്‌ 36 പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : വള്ളിക്കുന്ന്‌: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ്‌ ബസ്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞ്‌ 36 പേര്‍ക്ക്‌ പരിക്കേ...

bus accident copyവള്ളിക്കുന്ന്‌: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ്‌ ബസ്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞ്‌ 36 പേര്‍ക്ക്‌ പരിക്കേറ്റു. ദേശീയപാത കാക്കഞ്ചേരി വളവിലാണ്‌ കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ്‌ അപകടത്തില്‍പ്പെട്ടത്‌. തിങ്കളാഴ്‌ച രാവിലെ 8.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. കിന്‍ഫ്രാ ടെക്‌നോപാര്‍ക്ക്‌ കഴിഞ്ഞുള്ള കുത്തനെയുള്ള ഇറക്കം കഴിഞ്ഞ ഉടനെ ബസ്‌ നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു.

അപകടം നടന്നയുടന്‍ സംഭവസ്ഥലത്തെത്തിയ തേഞ്ഞിപ്പലം എസ്‌ ഐ പി. എം രവീന്ദ്രന്‍, അസി.എസ്‌.ഐ വത്സന്‍ തുടങ്ങിയവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ്‌ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. രണ്ട്‌ തീര്‍ത്ഥാടകരുടെ കൈകള്‍ ബസ്സിനടിയില്‍പ്പെട്ടു പോയത്‌ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്‌ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന്‌ പുറത്തെടുത്തത്‌.

sameeksha-malabarinews

ബസ്സില്‍ 53 തീര്‍ത്ഥാടകരാണ്‌ ഉണ്ടായിരുന്നത്‌. അപകടത്തില്‍പ്പെട്ടവരെ ഉടന്‍തന്നെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‌ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സംഭവസ്ഥത്തെത്തിയ ഡിവൈഎസ്‌പി ഷറഫുദ്ദീന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തിയ ബസ്‌ തേഞ്ഞിപ്പലം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!