വള്ളിക്കുന്നില്‍ ബസ്സ്‌ യാത്രക്കിടെ കാണാതായ കുഞ്ഞിനെ കണ്ടെത്തി

Untitled-1 copyപരപ്പനങ്ങാടി: മാതാപിതാക്കളോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതായ അഞ്ചുവയസ്സുകാരന്‍ ജിജ്ഞാസക്കൊപ്പം കൗതുക മുണര്‍ത്തി. തിങ്കളാഴിച രാവിലെ 9 ന്‌ കോഴിക്കോട്‌ പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ്‌ നടകീയ രംഗങ്ങള്‍ നടന്നത്‌.

വള്ളിക്കുന്നില്‍ നിന്നും ബസില്‍ കയറിയ ദമ്പതികള്‍ തിരക്കേറിയ ബസ്‌ യാത്രയ്‌ക്കിടെ അഞ്ചുവയസുകാരന്‍ മകനെ ഒരു സീറ്റ്‌ കണ്ടെത്തി സുരക്ഷിതമായി ഇരുത്തിയ ആശ്വാസത്തിലായിരുന്നു. എന്നാല്‍ 20 മിനിറ്റ്‌ യാത്ര പിന്നിട്ടു കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന വേവലാതി ഉയര്‍ന്നു. കുഞ്ഞ്‌ മറ്റൊരു ദമ്പതികളോടൊപ്പം പിന്നിട്ട സ്‌റ്റോപ്പിലിറങ്ങിയെന്ന്‌ സഹയാത്രക്കാര്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ വഴിയിലിറങ്ങി പിന്നിട്ട സ്റ്റോപ്പിലേക്ക്‌ നെട്ടോട്ടമായി. പരാതി പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലുമെത്തി. അതിനിടെ ബസ്‌ കോഴിക്കോട്‌ സ്‌റ്റാന്റിലെത്തിയപ്പോള്‍ സീറ്റിനടിയല്‍ നിന്ന്‌ എഴുനേറ്റുവന്ന അഞ്ചുവയസുകാരന്‍രക്ഷിതാക്കളെ തേടി കരായാന്‍ തുടങ്ങി. ഇതോടെ രക്ഷിതാക്കളെ തേടിയുള്ള നെട്ടോട്ടമായിരുന്നു.
രക്ഷിതാക്കളുടെ കൈകളില്‍ കുഞ്ഞ്‌ മടങ്ങിയെത്തിയതോടെ ജിജ്ഞാസയ്‌ക്കും കണ്ണീരും മീതെ എല്ലാരിലും ചരി പടര്‍ന്നു.