വള്ളിക്കുന്നില്‍ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

വള്ളിക്കുന്ന്: വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. അത്താണിക്കല്‍ സ്വദേശി തൊണ്ടിക്കാട്ട് പൈനാട്ട് വീട്ടില്‍ ഏന്‍ദീന്‍കുട്ടി(56) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ വള്ളിക്കുന്ന് രവിമംഗലം ക്ഷേത്രത്തിന് സമീപം കടലുണ്ടി റോഡിലാണ് അപകടമുണ്ടായത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറിഞ്ഞ് റോഡില്‍ വീഴുകയായിരുന്നു. ഈ സമയത്ത് അതുവഴി വന്ന ബസ് തട്ടുകയായിരുന്നെന്ന് എന്നാണ് പ്രാഥമിക വിവരം.

മൃതദേഹം തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.