വള്ളിക്കുന്നില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ നിര്യാതയായി

Story dated:Sunday January 10th, 2016,12 03:pm
sameeksha

Untitled-1 copyവള്ളിക്കുന്ന്‌: ഇരുചക്രവാഹനമിടിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആസുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ നിര്യാതയായി. വള്ളിക്കുന്ന്‌ നോര്‍ത്തിലെ പരേതനായ പറമ്പില്‍തൊടി നാരായണന്റെ ഭാര്യ ലീല(57) ആണ്‌ മരിച്ചത്‌.

ജനുവരി 6 ാം തിയ്യതി ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ 2.30 ന്‌ കൂട്ടുമൂച്ചിയില്‍ ബസ്സിറങ്ങി ഗ്യാസ്‌ ഏജന്‍സിയിലേക്ക്‌ പോകുന്നതിനായി റോഡ്‌ മുറിച്ച്‌ കടക്കവെ ഇരുചക്രവാഹമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലീലയെ ചെട്ടിപ്പടി സ്വാകാര്യാശുപത്രിയിലും തുടര്‍ന്ന്‌ കോഴിക്കോട്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്‌ച പുലര്‍ച്ചെ 2.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

മക്കള്‍: ഹരീഷ്‌,ഹരിത,ലിസി. മരുമക്കള്‍: സബിത, പ്രതാപന്‍, ഗണേശന്‍.