വള്ളിക്കുന്നില്‍ വൃദ്ധന്‍ ട്രെയിന്‍ തട്ടിമരിച്ചു

വള്ളിക്കുന്ന്: ആനങ്ങാടി റെയില്‍വേ ഗെയ്റ്റിന് സമീപത്തുവെച്ച് വൃദ്ധന്‍ ട്രെയിന്‍ തട്ടിമരിച്ചു. വള്ളിക്കുന്ന് ആനയറങ്ങാടി സ്വദേശി അമ്പലത്തിങ്ങല്‍ കൃഷണന്‍(65)ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇതുവഴി കടന്നുപോയ ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.