വള്ളിക്കുന്നില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മുട്ടിയെത്തുന്നു : കനത്ത സുരക്ഷ

Mammoottyവള്ളിക്കുന്ന്:  കഥപറയുമ്പോള്‍ എന്ന സിനിമയിലെ മേലുകാവ് ഗ്രാമം പോലെ ഷൂട്ടിങ്ങിനെത്തുന്ന സൂപ്പര്‍സ്റ്റാര്‍ മമ്മുട്ടിയെ കാണാന്‍ വള്ളിക്കുന്ന് കരുമരക്കാട് ഗ്രാം കാത്തിരിക്കുകയാണ്.  ചൊവ്വാഴ്ച മമ്മുട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വള്ളിക്കുന്നിലെ കരുമരക്കാട് പ്രദേശത്തെ ഇരുമ്പോത്ത് കടവ് ഒരുങ്ങികഴിഞ്ഞു.

പ്രശസ്ത സംവിധായകനായ രഞ്ജിത്തിന്റെ നിര്‍മാണകമ്പിനയായ കാപ്പിറ്റോള്‍ സിനമയൊണ് ഈ ചിത്രമൊരുക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .പ്രകൃതി രമണീയമായ വള്ളിക്കുന്നില്‍ മുന്‍പ് നന്ദിനി ഓപ്പോള്‍, പ്രദേശികവാര്‍ത്തകള്‍
എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് നടന്നിട്ടുണ്ട്.