അനാഥത്വം മടുത്തുവെന്ന് ഭവ്യ നടുക്കം മാറാതെ വള്ളിക്കുന്ന്

Malabari Obit (1)വള്ളിക്കുന്ന് :അത്താണിക്കലിലനടുത്ത് കച്ചേരിക്കുന്നില്‍ അമ്മയും രണ്ടു പെണ്‍കുട്ടികളും മരിച്ചതിന്റെ ഞെട്ടലിലാണ് വള്ളിക്കുന്ന് ഗ്രാമം കച്ചേരിക്കുന്ന് റോഡരുകിലുള്ള വീട്ടില്‍ താമസിക്കുന്ന പരേതനായ അമ്പാളിപറമ്പില്‍ ഉമേഷ് ബാബുവിന്റെ ഭാര്യ സൂധാദേവി, മക്കളായ ഭവ്യ നവ്യ എന്നിവരാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ഏഴരമണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചിട്ടും വാതില്‍തുറക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അമ്മയും മക്കളും മരിച്ചുകിടക്കുന്നത് കണ്ടത്. അമ്മയും ഇളയമകളും കട്ടിലില്‍ മരിച്ചുകിടക്കുന്നതായും മൂത്ത മകളായ ഭവ്യ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. വീടിന്റെ വാതിലുകള്‍ ഉള്ളില്‍നിന്ന് പൂട്ടിയനിലായിരുന്നു.

പിന്നീട് മെഡിക്കല്‍കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ ഷെര്‍ലി വാസു, തിരൂര്‍ ഡിവൈഎസ്പി അസൈനാര്‍, താനൂര്‍ സിഐ ബാബു, പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ എന്നിവരും സ്ഥലത്തെത്തി. വിശദമായ പരിശോധനക്കൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.

ഡയറി കത്തിച്ച നിലയില്‍ കണ്ടതും പൂജാമുറി അലങ്കോലപ്പെട്ടനിലയിലായതും മരണത്തില്‍ സംശയത്തിനിട നല്‍കിയെങ്ങിലും, പിന്നീട് പെണ്‍ുകുട്ടിയുടെ ആത്മഹത്യകുറിപ്പ് കണ്ടത്തുകയായിരുന്നു. ജീവിച്ച് മടുത്തെന്നും ഇനി വയ്യെന്നും പറയുന്ന ആത്മഹത്യകുറിപ്പില്‍ കോ ഓപറേറ്റീവ് ബാങ്കില്‍ പത്തു ലക്ഷം രൂപയുടെ ഡെപ്പോസിറ്റുണ്ടെന്നും ഈ പണത്തില്‍ നിന്ന് ഒരു തുക തങ്ങളെ നോക്കിയ ലക്ഷ്മിയേടത്തിക്ക് നല്‍കാന്‍ അമ്മുവേടത്തിയെ ചുമതലപ്പെടുത്തുക്കാണ്ടാണ് കത്ത് അവസാനിക്കുന്നത്.

വള്ളിക്കുന്നിലെ വലിയ ഭൂസ്വത്തുള്ള കുടുംബമായിരുന്നു ഇവരുടേത്. പിതാവിന്റെ മരണം ഈ കുടുംബത്തെ വല്ലാതെ ഒറ്റപ്പെട്ടുപോയ ഈ കുടുംബത്തിലെ എല്ലാകാര്യങ്ങളും നോക്കിനടത്തിയിരുന്നത് മൂത്ത മകളായ ഭവ്യായായിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ഇവരുടെ പൃതസഹോദരനായ വല്‍സന്‍ വയനാട്ടില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ നവ്യക്ക ചികത്സ നടത്തുന്നതിനിടെ വൃക്കരോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് കുടുംബത്തെയാകെ അസ്വസ്ഥാമാക്കിയിരുന്നു.
വീട്ടിലെ ഏതുകാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്തിരുന്നത് ഭവ്യയായിരുന്നു. എന്നാല്‍ അനുജത്തിയുടെ അസുഖം ഭവ്യക്കും അമ്മക്കും താങ്ങാവുന്നതിലും അധികാമായിരുന്നു. എംഎസ് സി ബിരുദധാരിണിയാണ് ഭവ്യ. നവ്യ പ്ലസ് വണ്ണിന് പഠിക്കുകയാണ്.സുധാദേവി ഗുരുവായൂര്‍ സ്വേദശിനിയാണ്. കടുത്ത മാനസിക സംഘര്‍ഷമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രഥമിക നിഗമനം തകര്‍ത്തിരുന്നുവെന്നാണ് ഇവരോട് അടുത്തബന്ധമുള്ളവര്‍ നല്‍കുന്ന സൂചന.