മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ എടിഎം തകര്‍ക്കപ്പെട്ട നിലയില്‍

corporation bank atmപരപ്പനങ്ങാടി :വള്ളിക്കുന്നില്‍ എടിഎം കൗണ്ടര്‍ തകര്‍ക്കപ്പെട്ട നിലയില്‍. അരിയല്ലുര്‍ ജങ്ങഷനടുത്തുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണ് തകര്‍ത്ത നിരയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചക്കാണ് സംഭവം നടന്നതെന്നാണ് സൂചന

എടിഎം കൗണ്ടറില്‍ നിന്നുള്ള പണം കൊള്ളയടിച്ചെന്നാണ് പ്രാഥമിക നിഗമനം തൊട്ടടുത്തുള്ള ശിശുവിദ്യാലയത്തിന്റെ പൂട്ടും തകര്‍ത്തനിലയിലാണ്.

പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.