Section

malabari-logo-mobile

സ്വകാര്യറിസോര്‍ട്ടുകാര്‍ക്ക്‌ ഒത്താശ ചെയ്‌തെന്ന്‌ പരാതി: പരപ്പനങ്ങാടി പോലീസ്‌ സറ്റേഷനു മുന്നില്‍ സത്രീകളുടെ പ്രതിഷേധം.

HIGHLIGHTS : പരപ്പനങ്ങാടി: വള്ളിക്കുന്നിലെ സ്വകാര്യ റിസോര്‍ട്ടുടമയുടെ കെട്ടിച്ചമച്ച പരാതിയുടെ മറവില്‍ പ്രദേശവാസികളെ പരപ്പനങ്ങാടി എസ്‌ഐ അപമാനിച്ചെന്ന്‌ പരാതി. ഇത...

Kപരപ്പനങ്ങാടി: വള്ളിക്കുന്നിലെ സ്വകാര്യ റിസോര്‍ട്ടുടമയുടെ കെട്ടിച്ചമച്ച പരാതിയുടെ മറവില്‍ പ്രദേശവാസികളെ പരപ്പനങ്ങാടി എസ്‌ഐ അപമാനിച്ചെന്ന്‌ പരാതി. ഇതേ തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ സത്രീകളും കുട്ടകളുമടക്കം നുറുകണക്കിനാളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്‌ സംഘര്‍ഷത്തിനിടയാക്കി. രാത്രി എട്ടമുണിയോടെയാണ്‌ സ്‌റ്റേഷനു മുന്നില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്‌.

വള്ളിക്കുന്നിലെ സ്വകാര്യ ബീച്ച്‌ ഹെറിട്ടേജ്‌ റിസോര്‍ട്ട്‌ ഉടമയുടെ പരാതിയില്‍ എസ്‌ഐ പ്രദേശവാസികളായ അഞ്ചുപേരെ സ്റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഇവരോട്‌ എസ്‌ഐ മോശമായി പെരുമാറുകയും അസഭ്യം പറയുകുയും ചെയ്‌തതായാണ്‌ ആരോപണം .റിസോര്‍ട്ട്‌ ഉടമയുടെ മുന്നില്‍വെച്ചായിരുന്നു എസ്‌ഐയുടെ ഈ പ്രതികരണം.

sameeksha-malabarinews

ഈ റിസോര്‍ട്ടില്‍ വ്യാപകമായി മദ്യപാനവും വ്യഭിചാരവും നടക്കുന്നുണ്ടെന്നാണ്‌ പ്രദേശവാസുകളുടെ പരാതി. ഇതിന്റെ പേരില്‍ ഇവിടെ ഇടക്കിടെ കശപിശകള്‍ ഉണ്ടാകാറുമുണ്ട്‌. ഇതിനിടയിലാണ്‌ റിസോര്‍ട്ടുടമ റസ്‌റ്റോറന്റ്‌ നടത്താന്‍ പ്രദേശവാസികള്‍ അനുവദിക്കുന്നില്ലെന്ന്‌ പരാതിയുമായി രംഗത്തെത്തിയത്‌.

ഇതിനെ കുറിച്ച്‌ അന്വേഷിക്കാനായിരുന്നത്രെ നാട്ടുകാരില്‍ ചിലരെ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചത്‌. എസ്‌ഐ ഇവരെ തീവ്രവാദികളാണെന്ന്‌ പറഞ്ഞ കേസില്‍കുടുക്കുമെന്ന്‌ ഭീഷണപ്പെടുത്തിയത്രെ. ഇതിനിടെ സംഭവമറിഞ്ഞ്‌ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികള്‍ സ്റ്റേഷനലേക്കത്തുകയായിരുന്നു. തുടര്‍ന്നാണ്‌ സംഘര്‍ഷമുണ്ടായത്‌.

സംഴവത്തില്‍ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ ഇവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!