Section

malabari-logo-mobile

വള്ളിക്കുന്ന് എടിഎം കവര്‍ച്ചശ്രമം മൂന്ന് പേര്‍ അറസ്റ്റില്‍

HIGHLIGHTS : പിടിയിലായത് പരപ്പനങ്ങാടിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍

പിടിയിലായത് പരപ്പനങ്ങാടിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍
atm robberyപരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലുരിലെ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ തകര്‍ത്ത കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ മുന്ന് തമിഴ്‌നാട് സ്വദേശികളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു.പരപ്പനങ്ങാടി റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന കുഞ്ഞന്‍ എന്ന അറമുഖന്‍ മാരിയപ്പന്‍(21) രാജേഷ് എന്ന ഉടുമ്പ് ഹരി(18), പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി എന്നിവരാണ് പിടിയിലായത്. തമിഴ് കുറുവ നാടോടി സംഘത്തിലെ അംഗങ്ങളാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് മൂന്ന് മോട്ടോര്‍സൈക്കിളും ഒരു ലക്ഷം രൂപയും പിടച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 14 വിഷുത്തലേന്നാണ് അരിയല്ലുരിലെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താനുള്ള ശ്രമം നടന്നത് സംഘത്തില്‍ അഞ്ചു പേരണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അടുത്തുള്ള ആക്രിക്കടിയില്‍ നിന്ന മേഷ്ടിച്ച ഉളിയും ഇരുമ്പുവടികളും ഉപയോഗിച്ചായിരുന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്.. ഇതിനിടയില്‍ റോഡിലൂടെ ആരോ നടന്നുവരുന്നതുകണ്ട് കവര്‍ച്ച ശ്രമം ഉപേക്ഷിച്ച് അഞ്ചുപേരും ബൈക്കില്‍ കടന്നുകളയുകയായിരുന്നു. നേരെ ചാവക്കാടെത്തിയ ഇവര്‍ അടുത്തദിവസം തന്നെ അവിടെയുള്ള പിഎല്‍ ചാക്കോ ആന്‍ഡ് സണ്‍സ് പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ബാഗ് മോഷ്ടിച്ചു. ഈ പണവുമായി ഉട്ടിക്ക് ബൈക്കില്‍ ടൂര്‍ പോവുന്നതിനിടെയാണ് നിലമ്പൂരില്‍ വച്ച് സംഘം പിടിയിലാവുന്നത്.

എടക്കരയില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഒന്നാം പ്രതിയായ കുഞ്ഞന്‍ മോഷ്ട്ടിച്ച ബൈക്കുമായി പിടയിലാകുകയായിരുന്നു്. കോഴിച്ചന പരിസരത്തുനിന്ന് മോഷ്ടിച്ചതായിരുന്നത്രെ ബൈക്ക്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ചകാര്യം പോലീസിനോട് തുറന്നു പറയുകയായിരുന്നു. കുഞ്ഞന്‍ നല്‍കിയ വിവരമനുസരിച്ചാണ് സംഘത്തിലെ രണ്ടുപേരെ കൂടി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൂടയെുണ്ടായിരുന്ന ഈ കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നാണ് മറ്റ രണ്ട് ബൈക്കുകളും ഒരു ലക്ഷം രൂപയും കണ്ടെടുത്ത്.
ഒന്നാം പ്രതിയായ കുഞ്ഞന്‍ പത്തു ദിവസം മുന്‍പാണ് മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്രതികളും ബന്ധുക്കളും പരപ്പനങ്ങാടി താനുര്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോറത്തിലും സമീപത്തുമാണ് കഴിഞികൂടുന്നത്. കുഞ്ഞന്‍ പുറത്തിറങ്ങിയ ശേഷം ഇയാളുടെ നേതൃത്വത്തില്‍ വ്യാപകമായ രീതിയിലാണ് മോഷണം നടന്നത്.

sameeksha-malabarinews

ഏപ്രില്‍ 13നും ഇവര്‍ മോഷണം നടത്തിയിരുന്നു, തേഞ്ഞിപ്പലം പാണമ്പ്ര, കോട്ടക്കല്‍ എന്നിവടങ്ങളില്‍ വ്യാപകമായ രീതിയില്‍ മോഷണം നടത്തിയിരുന്നു. കര്‍ശനമായ പരിശോധന നടക്കുന്ന തിരഞ്ഞെടുപ്പ് ദിവസത്തിന് തലോന്ന് വേങ്ങര ടൗണില്‍ അഞ്ചു കടകളിലാണ്. ഇവര് മോഷണം നടത്തിയത്.. പട്ടാമ്പി ടൗണിലെ ഒരു കടയില്‍ നിന്ന് അറപതിനായിരം രൂപയും ഷുസും മൊബൈല്‍ ഫോണുകളും സംഘം മോഷ്ടിച്ചിട്ടുണ്ട്.

ഒന്നും രണ്ടും പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ജുവൈനല്‍ ബോര്‍ഡിന്റെ മുന്നില്‍ ഹാജരാക്കി.

മുന്‍പ് തീരൂരിലും ഇപ്പോള്‍ എടക്കരയിലും എസ്‌ഐയായിരുന്ന ജോതീന്ദ്രകുമാറിന്റെ സമയോചിതമായ ഇടപെടലാണ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. നേരത്തെ തിരൂരില്‍ വച്ച് മോഷണക്കേസില്‍ കുഞ്ഞനെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. വാഹനപരിശോധനക്കിടെ ക്കൈുമായി കുഞ്ഞനെ കണ്ടപ്പോള്‍ സംശയം തോന്നി നടത്തിയ അന്വേഷണമാണ് ഈ വന്‍കവര്‍ച്ച സംഘത്തെ പിടികൂടാന്‍ സഹായിച്ചത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!