വള്ളിക്കുന്നില്‍ പ്രസന്നകുമാരി പുതിയ പ്രസിഡന്റ്

വള്ളിക്കുന്ന്  : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പുതിയ പ്രസിഡന്റായ ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസ്സിലെ പ്രസന്നകുമാരിയെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ വലിയാട്ടൂര്‍ രമണിയെ ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രസന്നകുമാരി വിജയിച്ചത്.

മറ്റൊരു കോണ്‍ഗ്രസ് അംഗമായ ധനലക്ഷമി വോട്ടടുപ്പിന് തൊട്ടു മുന്‍പെ ഇറങ്ങിപ്പോയി. തന്നെ പ്രസിഡന്റാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കൊടക്കാട് വാര്‍ഡില്‍ നിന്ന് ജയിച്ച ഇവരും പ്രസഡന്റ് സ്ഥാനത്തേക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് ജില്ലകമ്മിറ്റി ഓഫീസില്‍ വച്ച് നടത്തിയ ചര്‍ച്ചയുടെ ഭാഗമായി പ്രസന്നകുമാരിയെ പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത്് അംഗീകരിക്കാന്‍ ധനലക്ഷ്മി തയ്യാറായില്ല. ഇവര്‍ മെമ്പര്‍ സ്ഥാനം രാജിവെക്കുകയാണന്ന് അറിയിച്ചു.

രണ്ടാ ബിജെപി സ്വതന്ത്രര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
തിങ്കളാഴ്ച ഉച്ചക്ക് നടന്ന വൈസ് പ്രസഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ 13ാം വാര്‍ഡില്‍ നിന്നുള്ള കുന്നുമ്മല്‍ നിസാര്‍ വിജയി്ച്ചു. സിപിഎമ്മിലെ പനോളി ദാസനെയാണ് നിസാര്‍ തോല്‍പ്പിച്ചത്.