വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന്

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 30 ന് രാവിലെ 11 മണിക്കാവും തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് പദത്തിലേക്ക് കോണ്‍ഗ്രസ്സില്‍ നിന്ന് പ്രസന്നകുമാരി, ധനലക്ഷ്മി എന്നിവര്‍ രംഗത്തുണ്ട്. വൈസ് പ്രസിഡന്റ് പദവി ലീഗിനാവും ലഭിക്കുക. ലീഗില്‍ നിന്ന് വൈസ് പ്രസിഡന്റ് പദവിക്കായി നിസാര്‍ കുന്നുമ്മല്‍, മുസ്തഫ വില്ലറായില്‍, ഇ കെ മുഹമ്മദ് എന്നിവരും രംഗത്തുണ്ട്. അഞ്ചു വര്‍ഷത്തിനിടക്ക് മൂന്നാമത്തെ പ്രസിഡന്റാണ് വള്ളിക്കുന്നില്‍ വരുന്നത്.