വള്ളിക്കുന്നില്‍ വ്യാജമയം : പഞ്ചായത്ത് അംഗത്തിന്റെ മുന്‍കൂര്‍ ജ്യാമം തള്ളി: മുന്‍ പഞ്ചായത്ത് അസി സക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

വള്ളിക്കുന്ന് ; പഞ്ചായത്ത് സക്രട്ടറിയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വ്യാജസര്‍ട്ടിഫിക്കേറ്റ് നല്‍കിയ കേസില്‍ മുസ്ലീംലീഗ് നേതാവും വള്ളിക്കുന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനുമായ നിസാര്‍കുന്നുമ്മലിന് മുന്‍കുര്‍ ജാമ്യം ലഭിച്ചില്ല. സിദ്ധീഖ് എന്നയാള്‍ക്ക് ഫിഷറീസ് വകുപ്പില്‍ നിന്ന് ആനുകൂല്യം ലഭിക്കാന്‍ സെക്രട്ടറിയുടെ പേരില്‍ വ്യാജ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നാണ് കേസ്. സിദ്ധീഖും ഈ കേസില്‍ പ്രതിയാണ്.
സിദ്ധീഖ് ഈ സര്‍ട്ടിഫിക്കറ്റ് ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് അപേക്ഷയോടൊപ്പം നല്‍കുകയായിരുന്നു. എന്നാല്‍ ഒപ്പില്‍ സംശയം തോന്നിയ ഇന്‍സപെക്ടര്‍ വള്ളിക്കുന്ന് പഞ്ചായത്ത് സക്രട്ടറിക്ക് കത്ത് നല്‍കിയതോടെ സംഭവം പുറത്തായത്.

തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന നിസാര്‍ മുന്‍കൂര്‍ ജ്യാമാപേക്ഷയുമായി കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ നിസാര്‍ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചില്ല. പത്ത് ദിവസത്തിനകം അന്വേഷണഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതേ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയറുടെ വ്യാജഒപ്പും സീലും ഉപയോഗിച്ച് കെട്ടിടാനുമതി നല്‍കിയ സംഭവത്തില്‍ വള്ളിക്കുന്ന പഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്‌കുമാറിനെയും ഇപ്പോള്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഇപ്പോള്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് സക്രട്ടറിയായ സുഭാഷ് വള്ളിക്കുന്നില്‍ ജോലി ചെയ്യുമ്പോളാണ് വ്യാജസീലും ഒപ്പും പതിച്ച് കെട്ടിടനിര്‍മാണുനുമതി നല്‍കിയത്. ഈ സംഭവത്തെ കുറിച്ച് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരതര ക്രമക്കേടുകള്‍ കണ്ടത്തെയിതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. ഈ സംഭവം സംബന്ധിച്ച് പരപ്പനങ്ങാടി പോലീസ് ഒരു ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.