Section

malabari-logo-mobile

വള്ളിക്കുന്ന്‌ മേക്കോട്ട താലപ്പൊലി ഉത്സവം സമാപിച്ചു

HIGHLIGHTS : വള്ളിക്കുന്ന :മലബാറിലെ പ്രശസ്‌തമായ ക്ഷേത്രങ്ങളിലൊന്നായ നിറംങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു മലപ്പുറം കോഴിക്കോട...

10501789_413299675499333_6697263369473902224_nവള്ളിക്കുന്ന :മലബാറിലെ പ്രശസ്‌തമായ ക്ഷേത്രങ്ങളിലൊന്നായ നിറംങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു മലപ്പുറം കോഴിക്കോട്‌ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിനാളുകളാണ്‌ ഉത്സവം കാണാനെത്തിയത്‌.

ഈ ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ താലപ്പൊലി ഓട്ടത്തില്‍ നൂറുകണക്കിന്‌ സ്‌ത്രീകളും കുട്ടികളും പങ്കെടുത്തു .
തന്ത്രി ചിറമംഗലത്ത്‌ മനക്കല്‍ നാരായണന്‍നമ്പുതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്‌. വെള്ളിയാഴ്‌ച നടന്ന ഗുരുതിതര്‍പ്പണത്തിന്‌ ക്ഷേത്രം വെളിച്ചപ്പാട്‌ ശ്രീജുകുറുപ്പ്‌ നേതൃത്വം നല്‍കി. ഉത്സവത്തിനോടനുബന്ധിച്ച നടന്ന സാംസ്‌ക്കാരിക സമ്മേളനം കോഴിക്കോട്‌ സമൂതിരി കെസി ഉണ്ണി അനുജന്‍ രാജ ഉദ്‌ഘാടുനം ചെയ്‌തു, ആലംങ്കോട്‌ ലീലാകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തി.11044607_413300222165945_7633429710595620534_n

sameeksha-malabarinews

ഉത്സവത്തോടനുബന്ധിച്ച്‌ ഗംഭീര വെടിക്കെട്ടും നടന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!