വള്ളിക്കുന്ന്‌ എ.പി, ഇ.കെ സംഘര്‍ഷം;പ്രശ്‌നപരിഹാരത്തിന്‌ ധാരണ

Untitled-1 copyവള്ളിക്കുന്ന്‌: കഴിഞ്ഞദിവസം വള്ളിക്കുന്ന്‌ പൊറാഞ്ചേരിയിലുണ്ടായ എ.പി, ഇ.കെ സംഘര്‍ഷത്തില്‍ പോലീസ്‌ ഇരുവിഭാഗങ്ങളെയും വിളിച്ച്‌ ചര്‍ച്ച നടത്തി. മദ്രസയില്‍ കുട്ടികളെ ചേര്‍ക്കുന്ന ഫീസ്‌ സംബന്ധിച്ചാണ്‌ തര്‍ക്കമുണ്ടായത്‌. ഇരുവിഭാഗങ്ങളില്‍ നിന്നും മൂന്ന്‌ പേരടങ്ങുന്ന കമ്മിറ്റിയുണ്ടാക്കിയാണ്‌ ധാരണയായത്‌. പഞ്ചായത്ത്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ വെച്ചാണ്‌ ചര്‍ച്ച നടന്നത്‌.

അതെസമയം സംഘര്‍ഷം തുടരുകയാണെങ്കില്‍ ആര്‍ഡിഒയ്‌ക്ക്‌ തുടര്‍നടപടികള്‍ക്ക്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തേക്കുമെന്നാണ്‌ സൂചന.