Section

malabari-logo-mobile

ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം

HIGHLIGHTS : വള്ളിക്കുന്ന്: ലഹരി ഉപയോഗത്തിന്റെ കെടുതികള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും ലഹരിക്കടിമപ്പെട്ടവരെ അതില്‍ നിന്നും മുക്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയി...

വള്ളിക്കുന്ന്: ലഹരി ഉപയോഗത്തിന്റെ കെടുതികള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും ലഹരിക്കടിമപ്പെട്ടവരെ അതില്‍ നിന്നും മുക്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുതിനുമായി കേരള സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയായ ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’ പദ്ധതിയുടെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തതല ഉദ്ഘാടനം ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഋഷിരാജ്‌സിംഗ് കജട (സംസഥാന എക്‌സൈസ് കമ്മീഷണര്‍) നിര്‍വഹിച്ചു. ചേലേമ്പ്ര ഗ്രാമപഞ്ചായത്തും നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എന്‍.എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ കെ. സദാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സിക്രട??
സുധീര്‍ .കെ നന്ദി പറഞ്ഞു.

sameeksha-malabarinews

ചടങ്ങില്‍ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല മുഹമ്മദ്, ചേലേമ്പ്ര വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. അബ്ദുല്‍ അസീസ്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ. എന്‍. ഉദയകുമാരി, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ശിവദാസന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പ ജമീല എം., ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം. ബേബി, കെ. പി. കുഞ്ഞിമുട്ടി, കെ. ദാമോദരന്‍, ഹെഡ്മിസ്ട്രസ് ആര്‍. പി. ബിന്ദു, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഇ. അനില്‍ കുമാര്‍, ബ്രിന്ദു (CDS പ്രസിഡണ്ട്) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!