വളാഞ്ചേരി വിനോദ്‌ വധക്കേസ്‌ : ഭാര്യയ്‌ക്കും സുഹൃത്തിനും ജീവപര്യന്തം തടവ്‌


manjeri newsമഞ്ചേരി:  വളാഞ്ചേരിയിലെ ഗ്യാസ്‌ ഏജന്‍സി ഉടമ എറണാകുളം വൃന്ദാവന്‍ കോളനി സ്വദേശി വിനോദ്‌കുമാര്‍ വധക്കേസില്‍ പ്രതികളായ ഭാര്യയ്‌ക്കും സുഹൃത്തിനും മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. ഭാര്യ എളംകുളം വെട്ടിച്ചിറ സ്വദേശി പന്തനാനിക്ക്‌ല# ജസീന്ത ജോര്‌ജ ്‌എന്ന ജ്യോതി (62), സുഹൃത്ത്‌ ഇടപ്പള്ളി എളമക്കര മാമംഗലത്ത്‌ നമ്പ്രത്ത്‌ മുഹമ്മദ്‌ യുസഫ്‌(51) എന്നവരെയാണ്‌ കോടതി ശിക്ഷി്‌ച്ചത്‌ തടവിന്‌ പുറമെ 25,000 രുപ പിഴയും പ്രതികള്‍ അടക്കണം. അല്ലാത്തപക്ഷം രണ്ട്‌ വര്‍ഷം കുടി തടവ്‌ അനുഭവിക്കേണ്ടിവരും.

2015 ഓക്ടോബര്‍ എട്ടിനാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌. വളാഞ്ചേരിയിലെ വിനോധിന്റെ വാടകവീട്ടിലെ മുറിയില്‍ വെട്ടേറ്റുമരിച്ചനിലയില്‍ വിനോദിനെയും കഴുത്തില്‍ മുറിവേറ്റനിലയില്‍ ഭാര്യ ജ്യോതിയേയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ജ്യോതിയുടെ കൊലപാതകത്തിലുള്ള പങ്ക്‌ വെളിപ്പെട്ടത്‌. വിനോദിന്‌ രണ്ടാം വിവഹത്തില്‍ കുട്ടി ഉണ്ടായതിനാല്‍ സ്വത്ത്‌ ഭാഗം വെച്ച്‌ പോകുമെന്ന ആശങ്കയാണ്‌ ജ്യോതിയെ കൊലക്ക്‌ പ്രരിപ്പിച്ചത്‌.

ഏറണാകുളത്തെ ഇവരുടെ ഫ്‌ളാറ്റിലെ താമസക്കാരനും കുടുംബസുഹൃത്തുമായ .യുസഫിനെ ഇതിനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. രാത്രി ഒന്നര മണിയോടെ വീട്ടിലെത്തിയ യുസഫ്‌ ഉറങ്ങിക്കിടക്കുകയായിരുന്ന വിനോദിനെ വടിവാളുകൊണ്ട്‌ വെട്ടുകയായിരുന്നു. 99 മുറിവുകള്‍ വിനോദിന്റെ ദേഹത്തുണ്ടായിരുൂന്നു. തുടര്‍ന്ന മോഷണശ്രമമാണെന്ന്‌ വരുത്തിതീര്‍ക്കാന്‍ ജോതിയെ കെട്ടിയിട്ട്‌ പരിക്കേല്‍പ്പിച്ച്‌  വീട്ടിലുണ്ടായിരുന്ന ഇന്നോവ കാറുമായി യുസഫ്‌ കടന്നുകളയുകായായിരുന്നു. തുടര്‍ന്ന ഇയാള്‍ എടപ്പാളിനടുത്ത്‌ മാണുരില്‍ ഈ കാറുപേക്ഷിച്ച്‌ ബസ്സില്‍ ഏറണാകുളത്തേക്ക്‌ കടന്നു കളഞ്ഞു. അന്വേഷണസംഘം ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്‌ കേസിന്റെ ഗതി തിരിച്ചത്‌.