വളാഞ്ചേരിയില്‍ മോഷണത്തിനിടെ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

മലപ്പുറം: വളാഞ്ചേരി വെണ്ടല്ലൂരില്‍ മോഷണന്നിതിനിടെ കൊലപാതകം. കുറ്റിക്കാട്ടില്‍ വിനോദ്‌കുമാറാണ്‌ കൊല്ലപ്പെട്ടത്‌. കഴുത്തിന്‌ വെട്ടേറ്റ നിലിയിലാണ്‌ വിനോദ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്‌. ഇന്നലെ രാത്രിയിലാണ്‌ സംഭവം നടന്നത്‌. വിനോദിന്റെ ഭാര്യ ജ്യോതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇവരുടെ കാര്‍ മോഷണം പോയിട്ടുണ്ട്‌. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസെത്തി അന്വേഷണം ആരംഭിച്ചു.