വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു;27 കുട്ടികള്‍ക്ക് പിരിക്ക്

മലപ്പുറം: വളാഞ്ചേരി വൈക്കത്തൂര്‍ എ.യു.പി സ്‌കൂളിന്റെ ബസ് പാടത്തേക്ക് മറിഞ്ഞ് 27 കുട്ടികള്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പതു മണിയോടെയാണ് അപകടം സംഭവിച്ചത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ വളാഞ്ചേരി നിസാര്‍, നടക്കാവില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.