വളാഞ്ചോരി കൊലപാതകം പ്രതി ഇറ്റിലിയിലേക്ക്‌ കടക്കാന്‍ തീരുമാനിച്ചു

Untitled-1 copyകോട്ടക്കല്‍: വളാഞ്ചേരിയില്‍ ഗ്യാസ്‌ഏജന്‍സി ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ ചരുളിയുന്നത്‌ സിനമാക്കഥയെ വെല്ലുന്ന അവിഹതത്തിന്റെയു പകയുടെയും പ്രതികാരത്തിന്റെയും നേര്‍ വിവരണങ്ങള്‍. ഭര്‍ത്താവിന്‌ മറ്റൊരു സ്‌ത്രീയുമായുമുണ്ടായ അവിഹതബന്ധവും അതിലുള്ള കുട്ടിക്ക്‌ തങ്ങളുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ആധി ഒരു സ്‌ത്രീയെ കൊണ്ടെത്തിച്ചത്‌. ഭര്‍ത്താവിനെ കൊലചെയ്യുന്നതിലേക്ക്‌. അതിന്‌ സഹായിയായി തെരഞ്ഞെടുത്തകതാകട്ടെ ആദ്യകാല കുടുംബസുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവിനോട്‌ പക സുക്ഷിക്കുന്നതവനുമായ മറ്റൊരാളെ. വിഷയം കെട്ടടങ്ങിയ ഉടന്‍ ഇറ്റലിയിലേക്ക്‌ കടന്നകളയാനും നീക്കം.

വളാഞ്ചേരിയില്‍ ഇന്‍ഡാന്‍ ഗ്യാസ്‌ ഏജന്‍സി നടത്തുന്ന എറണാകുളം ഇടപ്പളി സ്വദേശി കുറ്റിക്കാടന്‍ വിനോദ്‌ (54) വെണ്ടല്ലുരിലെ വസതിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ്‌ ഞെട്ടിപ്പിക്കുന്ന ഈ കഥകള്‍ പുറത്തുവന്നിരിക്കുന്നത്‌.

വിനോദിന്റെ അവിഹതിബന്ധം ഭാര്യ ജോതിയെ വല്ലാതെ അലട്ടിയിരുന്നു. ഏറണാകുളത്തുള്ള ആ സ്‌ത്രീയില്‍ വിനോദിന്‌ ഒരു കുട്ടിയുമുണ്ട്‌. അവര്‍ വീണ്ടും ഗര്‍ഭിണിയാണന്നറിഞ്ഞതോടെ വിനോദും ജ്യോതിയുമായി നിരന്തരം പ്രശനങ്ങളുണ്ടായിരുന്നു. സ്വത്തുക്കള്‍ ഭാഗം വെക്കുമ്പോള്‍ നല്ലൊരുപങ്കും അങ്ങോട്ടുപോകുമെന്ന്‌ ചിന്തയാണ്‌ ജ്യോതിയെ കൊലപാതകത്തിന്‌ പ്രേരിപ്പിച്ചത്‌.

നേരത്തെ വിനോദിന്റെ അവിഹിതത്തെ കുറിച്ച്‌ ജ്യോതിയ അറിയിച്ച കുടുംബ സുഹൃത്തായ യുസഫിനെ തന്നെ സഹായത്തിനായി ജ്യോതി തെരഞ്ഞെടുക്കുകായയിരുന്നു. നേരത്തെ എറണാകുളത്തു വെച്ച്‌ ഈ വിവരം അറിയിച്ചതിന്‌ യുസഫിനെ കള്ളക്കേസില്‍ കുടുക്കുകയും യുസഫിന്റെ മകന്റെ വിവാഹമടക്കും മുടക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന്‌ യൂസഫിന്‌ കടുത്ത വൈരാഗ്യം വിനോദിനോട്‌ ഉണ്ടായിരുന്നു. ഇതാണ്‌ യുസഫിനെ കൊലപാതകത്തിന്‌ ഉപയോഗിക്കാന്‍ ജ്യോതിക്ക്‌ പ്രേരണയായത്‌.

പ്ലാന്‍ അനുസരിച്ച്‌ വ്യാഴാഴ്‌ച രാത്രിയി വളാഞ്ചേരിയിലെത്തിയ യുസഫിനെ ജ്യോതി തന്നെയാണ്‌ കാറെടുത്ത്‌ വീട്ടിലേക്ക്‌ കുട്ടിക്കൊണ്ടുവന്നത്‌. തുടര്‍ന്ന്‌ രഹസ്യമായി യൂസഫിനെ വീടിന്‌ മുകളിലെ നിലയില്‍ ഒളിപ്പിക്കുയായിരുന്നു.

രാത്രി ഒന്നരയോടെ ഇവരുടെ മുറിയിലെത്തിയ യുസഫ്‌ വിനോദിനെ വെട്ടിക്കൊല്ലകുയായിരുന്നു. ഇവിടെ നിന്ന്‌ ഇവരുടെ തന്നെ ഇന്നോവ കാറില്‍ രക്ഷപ്പെട്ട യുസഫ്‌ എടപ്പാളിനടുത്ത്‌ മാണുരില്‍ കാര്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.. ജ്യോതിയാകട്ടെ തന്റെ നേര്‍ക്ക്‌ സംശയും ഉണ്ടാവാതിരിക്കാന്‍ കഴുത്തിലും മറ്റും ബ്ലേഡു കൊണ്ട്‌ പരിക്കേല്‍പ്പിച്ചു.

നാടിനെ നടുക്കിയ കൊലപാതകത്തെ കുറിച്ച്‌ അന്വേഷിച്ച പോലീസിന്‌ തുടക്കത്തില്‍ തന്നെ വീടിനകത്തുള്ള ആരോ കൊലപാതകത്തിന്‌ സഹായിച്ചിട്ടുണ്ടെന്ന്‌ ബോധ്യമായിരുന്നു. തുടര്‍ന്ന ജ്യോതിയുടെ ഫോണ്‍കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ യൂസഫിന്റെ സാനിധ്യം തെളിയുന്നത്‌. പിന്നീട്‌ ഇയാളെ ശനിയാഴ്‌ച രാവിലെ എറണാകുളത്ത്‌ വെച്ച്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതോയടൊണ്‌ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തു വന്നത്‌.

ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതി സംഭവത്തില്‍ പിടിയിലായില്ലെങ്കില്‍ അവിടേക്ക്‌ കടക്കാമെന്നായിരുന്നത്രെ പ്ലാന്‍. എന്നാല്‍ കൊലപാതകം നടന്ന്‌ മണിക്കുറുകള്‍ക്കകം തന്നെ പോലീസ്‌ നടത്തിയ മികച്ച അന്വേഷണം പ്രതികളെ കുരുക്കുയായിരുന്നു. ആശുപത്രി വിട്ടാല്‍ ഉടന്‍ ജ്യോതിയെ അറസ്‌റ്റ്‌ ചെയ്യുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം.