Section

malabari-logo-mobile

വളാഞ്ചേരി സ്വദേശി കക്കാട്‌ നിന്ന്‌ ലക്ഷങ്ങളുമായി മുങ്ങി

HIGHLIGHTS : കക്കാട്‌ : വളാഞ്ചേരി സ്വദേശിയായ വ്യാപാരി ലക്ഷങ്ങളുമായി മുങ്ങിയതായി പരാതി. വളാഞ്ചേരി വെങ്ങാട്‌ സ്വദേശി ബഷീറാണ്‌ കല്യാണാവശ്യത്തിന്‌ കോഴി നല്‍കുന്നതിന...

Theftകക്കാട്‌ : വളാഞ്ചേരി സ്വദേശിയായ വ്യാപാരി ലക്ഷങ്ങളുമായി മുങ്ങിയതായി പരാതി. വളാഞ്ചേരി വെങ്ങാട്‌ സ്വദേശി ബഷീറാണ്‌ കല്യാണാവശ്യത്തിന്‌ കോഴി നല്‍കുന്നതിനായി മുന്‍കൂറായി ലഭിച്ച പണവുമായി മുങ്ങിയത്‌. കക്കാട്‌ കരുമ്പില്‍ മബ്‌റൂഖ്‌ ചിക്കന്‍ സ്റ്റാള്‍ നടത്തുകയായിരുന്നു ഇയാള്‍.കല്യാണത്തലേന്ന്‌ കോഴിയിറച്ചി കൊണ്ടുപോകാനായി എത്തിയപ്പോളാണ്‌ പണം നല്‍കിയവര്‍ വ്യാപാരി മുങ്ങിയതായി ബോധ്യമായത്‌. കടയില്‍ ബഷീറിന്‌ വേണ്ടി പണം കൈപറ്റിയ വെന്നിയൂര്‍ കൊടിമരം സ്വദേശിയായ യൂവാിവിനേയും സംഭവത്തിനു ശേഷം കാണാനില്ല. വെന്നിയൂര്‍ കൊടിമരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ മബ്‌റൂഖ്‌ ചിക്കന്‍ സ്‌റ്റാള്‍. 11 മാസം മുമ്പാണ്‌ വളാഞ്ചേരി സ്വദേശിയായ ബഷീറിന്‌ കട നടത്താനായി നല്‍കിയത്‌. കൊടിമരം സ്വദേശിക്കും വാടകയിനത്തില്‍ ബഷീര്‍ നല്‍കാനുണ്ട്‌. ഞായറാഴ്‌ച്ച നടക്കേണ്ടിയിരുന്ന പരിപാടികള്‍ക്കായി 14 ടീമുകളില്‍ നിന്നാണ്‌ ഇയാള്‍ ഒരു ലക്ഷത്തോളം രൂപ അഡ്വാന്‍സായി വാങ്ങിയത്‌. മൊത്ത വ്യാപാരിക്ക്‌ കോഴി ഇറക്കി കൊടുത്ത വകയില്‍ വളാഞ്ചേരി സ്വദേശി 9 ലക്ഷത്തിലധികം രൂപ നല്‍കാനുണ്ട്‌. വഞ്ചനക്കിരയായവര്‍ വളാഞ്ചേരി സ്വദേശിയുടെ മൊബൈലിലേക്ക്‌ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുത്തത്‌ ഇയാളുടെ ഭാര്യയാണ്‌. ഭര്‍ത്താവിനെ പറ്റിച്ച്‌ മറ്റൊരാള്‍ പണവുമായി കടന്നുകളഞ്ഞതായും പണം തിരികെ നല്‍കുന്നതിന്‌ സാവകാശം നല്‍കണമെന്നും ഭാര്യ പറഞ്ഞതായി കക്കാട്‌ സ്വദേശിയായ പരാതിക്കാരന്‍ പറയുന്നു. പണം നഷ്ടപ്പെട്ടവര്‍ തിരൂരങ്ങാടി പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!