വഖഫ് ഭൂമിയിലെ തേങ്ങ മോഷണം പോയി

പരപ്പനങ്ങാടി:അരയൻകടപ്പുറം അഞ്ചുമൻ ഇംദാദുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയുടെ 600 ലധികം വരുന്ന പൊളിക്കാത്ത തേങ്ങയാണ് മോഷണം പോയത്.

മഹല്ല് കമ്മിറ്റി 50 വർഷത്തിലേറെയായി മേലേവീട്ടിൽ കുടുംബത്തിന്റെ ഒട്ടുമ്മൽ മിസ്ബാഹുൽ മദ്റസക്ക് സമീപത്തെ വഖഫ് സ്ഥലം സംരക്ഷിച്ച് നോക്കി നടത്തുകയാണ്.ഈ സ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച ഇട്ട തേങ്ങയാണ് പിറ്റേന്ന് രാവിലെ  എടുക്കാൻ ചെന്നപ്പോൾ മോഷണം നടന്നത് അറിയുന്നത്.

മാസങ്ങൾക്ക് മുമ്പ് ഈ സ്ഥലത്ത് ചില തര്‍ക്കങ്ങള്‍നടന്നിരുന്നു ഇവര്‍ തന്നെയാണ്‌ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മഹല്ല് ഭാരവാഹികൾ പരപ്പനങ്ങാടി പൊലീസിൽ  നൽകിയ പരാതിയിൽ പറഞ്ഞു.