Section

malabari-logo-mobile

വഖഫ്‌ സ്വത്ത്‌ കയ്യേറ്റം: കേരളത്തിലെ ആദ്യ കേസ്‌ കോഴിക്കോട്‌ കോടതിയില്‍

HIGHLIGHTS : കോഴിക്കോട്‌ :സംസ്ഥാനത്ത്‌ വഖഫ്‌ സ്വത്ത്‌ കയ്യേറ്റക്കാര്‍ക്കെതിരെയുള്ള ആദ്യ ക്രിമിനല്‍ കേസ്‌ കോഴിക്കോട്‌ ജുഡീഷ്യല്‍ ഒന്നാം്‌ ക്ലാസ്‌ മജിസട്രേറ്റ്‌ ക...

കോഴിക്കോട്‌ :സംസ്ഥാനത്ത്‌ വഖഫ്‌ സ്വത്ത്‌ കയ്യേറ്റക്കാര്‍ക്കെതിരെയുള്ള ആദ്യ ക്രിമിനല്‍ കേസ്‌ കോഴിക്കോട്‌ ജുഡീഷ്യല്‍ ഒന്നാം്‌ ക്ലാസ്‌ മജിസട്രേറ്റ്‌ കോടതി ഫയലില്‍ സ്വീകരിച്ചു. കോഴിക്കോട്‌ രണ്ടാം ഗേറ്റിന്‌ സമീപത്തുള്ള വഖഫ്‌ ഭുമിയില്‍ ഉള്ള കെട്ടിടത്തില്‍ വ്യാപരം നടത്തിവരുന്ന ഒരു സ്ഥാപനഉടമകള്‍ക്കെതിരെയാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌
2013ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വഖഫ്‌ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വഖഫ്‌ വസ്‌തു കയ്യേറ്റക്കാര്‍ക്കെതിരെ കേരളത്തില്‍ എടുത്ത ആദ്യ കേസാണിത്‌. കേരളത്തില്‍ കോടിക്കണക്കിന്‌ രുപയുടെ വഖഫ്‌ സ്വത്താണ്‌ അന്യധീനപ്പെട്ടുകിടക്കുന്നത്‌. ഈ ഭേദഗതി നിയം കര്‍ശനമായി നടപ്പിലാക്കുകയാണെങ്ങില്‍ വഖഫ്‌ സ്വത്ത്‌ നിയമവിധേയമല്ലാതെ കൈവശം വെക്കുന്നവര്‍ക്കെതിരെ വഖഫ്‌ ബോര്‍ഡിന്‌ നിയമനടപടിക്ല# സ്വീകരിക്കാം ഇത്‌ ജാമ്യമില്ലാത്തതും രണ്ട്‌ വ്ര#ഷം വരെ തടവ്‌ ലഭിക്കാവുന്നതുമായ ക്രിമിനല്‍ കുറ്റമാണ്‌

കോഴിക്കോട്‌ ഇപ്പോള്‍ കേസെടുത്തിരിക്കുന്ന കടകള്‍ സ്ഥിതി ചെയ്യുന്ന കെട്ടടത്തില്‍ 89 കടമുറികള്‍ ഉണ്ട്‌ അവ കൈവശം വെക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ ബിഎം ജമാല്‍ പറഞ്ഞു. പല കുടുംബങ്ങളും വഖഫ്‌ ചെയ്‌ത സ്വത്തുക്കള്‍ വഖഫ്‌ ബോര്‍ഡ്‌ അറിയാതെ സ്വന്തമായി കൈകാര്യം ചെയ്യുന്നത്‌ വ്യാപകമാണ്‌ ഇത്തരം സ്വത്തുക്കള്‍ ബോര്‍ഡ്‌ പിടിച്ചെടുക്കും. കേരളത്തില്‍ ലക്ഷക്കണക്കിന്‌ ഏക്കര്‍ ഭൂമി ഇത്തരത്തില്‍ കൈവശം വെച്ച്‌ പോരുന്നുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!